മുസ്ലിം ലീഗ് അക്രമത്തിന്റെ പാതയില്‍; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതിന്റെ ഭാഗമാണ് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകം.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും. ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.