പെട്രോള്‍ പമ്പുകള്‍ക്ക് നേരത്തേ നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് പ്രവര്‍ത്തിക്കാം
കാസർകോട് : ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളൂ എന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്നും, ഓരോ പമ്പുകള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്, നേരത്തേ നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് കളക്ടര്‍ പറഞ്ഞു.
സി എഫ് എല്‍ ടി സി സജ്ജീകരിച്ചിട്ടുള്ള പടന്നക്കാട് കേന്ദ്ര സര്‍വകലാശാല പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം ഉടമയ്ക്ക് വിട്ടു നല്‍കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു. .വിട്ടുനല്‍കുന്ന ഈ കേന്ദ്രത്തിന് പകരമായി നീലേശ്വരം താലൂക്ക് ആശുപത്രിയിലെ പുതിയ ബില്‍ഡിംഗിലെ താഴെയുള്ള ബ്ലോക്ക് സജ്ജമാക്കുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫീസറെ യോഗം ചുമതലപ്പെടുത്തി