തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഷെഡ്യൂള്‍ റദ്ദാക്കല്‍ തുടരുന്നു. താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനുശേഷമുള്ള നാലാം ദിനമായ ഇന്ന് നാനൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.
വെള്ളിയാഴ്ച 1251 സര്‍വീസുകളാണ് റദ്ദാക്കിയത്. ആകെയുള്ള 5312 ഷെഡ്യൂളുകളില്‍ അയച്ചത് 4061 ഷെഡ്യൂളുകള്‍ മാത്രം. അതേസമയം, അടിയന്തര ഘട്ടത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതിനു ഹൈക്കോടതിയുടെ അനുമതി തേടാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.