കാഞ്ഞങ്ങാട് ഔഫ് കൊലപാതകം; ഒരാള്‍ കൂടി കസ്റ്റഡിയില്അന്വേഷണം ഊർജിതം
കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ അബ്ദുറഹ്മാന് ഔഫ് വധത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. മുണ്ടത്തോട് സ്വദ്ദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലായത്. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാള്‍ കസ്റ്റഡിയിലുള്ളതായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു. അവധിയിലായിരുന്ന കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ വിവരമറിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് അബ്ദുള്‍ റഹ്മാന് ഔഫ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ അബ്ദുറഹ്മാന് ഔഫ് ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകനായ ഇര്‍ഷാദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മോട്ടര്‍ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാന് ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും മുണ്ടത്തോട് വെച്ച് ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ രാഷ്ട്രീയമുണ്ടോയെന്ന് വ്യക്തമാക്കാനാവുകയുള്ളൂവെന്നും ഡി. ശില്പ മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നും മറ്റൊരാള്‍ പൊലീസ് നിരീക്ഷണത്തിലുമാണെന്നും അവര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ എസ്.പി. യതീഷ്ചന്ദ്ര ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന മുണ്ടത്തോടും ഔഫിെന്റ വീട് സ്ഥിതി ചെയ്യുന്ന പഴയകടപ്പുറത്തുമെത്തി. വിരടലയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.