കാർഷിക നിയമം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനെതിര്എൻ.യു. അബ്ദുൽ സലാം
കാസർകോട്:സംസ്ഥാന സർക്കാറുകളെ നോക്കുകുത്തികളാക്കി, ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ച് കൊണ്ടാണ് കേന്ദ്ര സർക്കാറിന്റെ പുതിയ കാർഷിക നിയമമെന്നും ഇത് ജനാതിപത്യത്തിന്റെ മരണമണിയാണെന്നും എസ്ഡിപിഐ കാസർകോട് ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽ സലാം പറഞ്ഞു
കർഷകരെ ചൂഷണം ചെയ്തും അവരെ അടിമകളാക്കിയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിയമം
കോർപറേറ്റ് മുതലാളിമാർക്ക് വേണ്ടിയാണ്. മോഡി സർക്കാറിന്റെ കൂറ് പൗരന്മാരോടല്ലാ എന്നും കോർപറേറ്റുകളോട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
കാർഷിക മേഖല കുത്തകകൾക്ക് അടിയറവെച്ചതിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടനിപ്പിച്ചു കൊണ്ട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ (ഇൻകംടാക്സ് ഓഫീസ്), നടത്തിയ ഏകദിന ഉപവാസം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ ഖജാഞ്ചി സിദ്ധീഖ് പെർള, ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ,എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് കോളിയടുക്ക ഗഫൂർ നായന്മാർമൂല, മുബാറക്ക് കടമ്പാർ, മൂസ ഈച്ചിലിങ്കാൽ സംസാരിച്ചു