ബഗ്ദാദ്: ഇറാഖില്‍ പടരുന്ന ജനകീയ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി.തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയാന് പ്രക്ഷോഭം നടക്കുന്നത്. ശാന്തരാകണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന അവഗണിച്ചും പ്രക്ഷോഭം വ്യാപിക്കുകയാണ്.
സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നു ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അദില്‍ അബ്ദുല്‍ മഹ്ദി ഉറപ്പുനല്‍കിയിട്ടുണ്ട്. ജനവികാരം മനസ്സിലാക്കുന്നുവെങ്കിലും പ്രശ്നങ്ങള്‍ക്കു ഉടനടി പരിഹാരം എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരണങ്ങളേറെയും നടന്നത് പൊലീസ് വെടിവയ്പിലാണ്. തെക്കന്‍ നഗരമായ നസറിയയില് 18 പേര് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ബഗ്ദാദില്‍ 16 പേരും അമാറ, ബാക്യുബ എന്നിവിടങ്ങളില്‍ 4 പേര് വീതവും മരിച്ചു. ബഗ്ദാദിലേക്കുള്ള റോഡുകളെല്ലാം തടഞ്ഞു.അതേസമയം, ഷിയകളുടെ ആധ്യാത്മിക നേതാവ് ആയത്തുല്ല അലി സിസ്താനി സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചുരംഗത് എത്തി. രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നയം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.