ഹണിമൂണിന് തായ്ലാന്ഡില് പോയിട്ടും കാര്യമുണ്ടായില്ല; ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍
അഹമ്മദാബാദ്: ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന പരാതിയുമായി യുവതി വനിതാ പോലീസ് സ്റ്റേഷനില്‍. ഗുജറാത്തിലെ സൈജ്പുര്‍-ബോഘ സ്വദേശിനിയായ 26കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവിന് ബലഹീനതയുള്ള കാര്യം അയാളുടെ വീട്ടുകാരും തന്നില്‍ നിന്ന് മറച്ചുവെച്ചതായി യുവതി പരാതിയില്‍ പറയുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും യുവതി പറഞ്ഞു.
യുവതിയുടെ പരാതിയില്‍ സൈജ്പുര്‍ വനിതാ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2018 നവംബറിലാണ് ഇവരുടെ വിവാഹം നടനന്നത്. ബാങ്ക് ഉദ്യോഗസ്ഥയാണ് യുവതി. ആദ്യ രാത്രിയില്‍ തന്നെ ഭര്‍ത്താവ് തന്നില്‍ നിന്ന് അകന്നു മാറി കിടക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. വിവാഹശേഷം അഞ്ചു ദിവസത്തോളം ഭര്‍ത്താവ് മറ്റൊരു മുറിയിലാണ് കിടന്നത്. പിന്നീട് ലൈംഗിക ബന്ധത്തിന് താന്‍ മുന്‍കൈ എടുത്തപ്പോഴൊക്കെ ഭര്‍ത്താവ് ഒഴിവുകഴിവു പറഞ്ഞു മാറിനിന്നതായും യുവതി പറയുന്നു.
ഹണിമൂണിനായി തായ്ലന്ഡില് പോയെങ്കിലും കാര്യമുണ്ടായില്ല. അവിടെയും ഭര്‍ത്താവ് തന്നെ മനപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. തായ്ലന്ഡില് നിന്ന് മടങ്ങിയെത്തിയശേഷം ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ തന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. തങ്ങളുടെ കിടപ്പുമുറിയുടെ വാതിലിന്റെ പൂട്ട് അമ്മായിയമ്മ തകര്‍ത്തതായും, അവര്‍ എപ്പോഴും തങ്ങളുടെ മുറിയിലേക്ക് വരാറുണ്ടെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധ്യമായതെല്ലാം താന്‍ ചെയ്തു. ബലഹീനതയ്ക്കുള്ള മരുന്ന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ലെന്നും യുവതി വിശമത്തോടെ പറയുന്നു.