തായ്ലാന്ഡ് രാജാവിന്റെ പങ്കാളിയുടെ നഗ്നചിത്രങ്ങള്‍ ചോര്‍ന്നു; ഇന്റര്‍നെറ്റിലെത്തിയത്
1400ഓളം ചിത്രങ്ങള്‍
ബാങ്കോക്ക്: തായ്ലാന്ഡ് രാജാവിന്റെ പങ്കാളിയുടെ നഗ്നചിത്രങ്ങള്‍ ചോര്‍ന്നു. 1400ഓളം നഗ്ന ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലെത്തിയത്. കഴിഞ്ഞ ദിവസമാണ് തായ്ലന്ഡ് രാജാവായ മഹാ വജിറാലോംഗ്കോണിന്റെ സ്വകാര്യ പങ്കാളിയായ ‘കോയി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിനീനത്തിന്റെ ചിത്രങ്ങളാണ് ചോര്‍ന്നത്. സ്വകാര്യ പങ്കാളിയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ രാജാവിന്റെ പത്നി തന്നെ ചോര്‍ത്തിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
തായ്ലന്ഡിലെ രാജവാഴ്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കും തായ്ലാന്ഡ് രാജകുടുംബാംഗങ്ങള്ക്കുമാണ് നഗ്നചിത്രങ്ങള്‍ ചോര്‍ന്ന് കിട്ടിയത്. സിനീനത്ത് തന്നെ തന്റെ ഫോണില്‍ എടുത്ത ചിത്രങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. ്. 2012 നും 2014നും ഇടയിലെടുത്തതാണ് ഇതില്‍ ഭൂരഭാഗം ചിത്രങ്ങളും. രാജാവിന് കാണിക്കാന്‍ വേണ്ടി എടുത്ത ചിത്രങ്ങളാണിതെന്നാണ് കരുതുന്നത്.
തായ്ലന്ഡ് രാജാവിന്റെ സേനാ വിഭാഗത്തില്‍ മേജര്‍ ജനറലായ സിനീനത്ത് നേരത്തെ രാജാവിന്റെ അംഗരക്ഷക കൂടിയായിരുന്നു. തായ്ലന്ഡില് നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും പൈലറ്റ് പരിശീലനവും ഇവര്‍ പൂര്‍ത്തിയാക്കിയിരുന്നു. സിനീനത്തിനെ രാജകുടുംബത്തിലെ സുപ്രധാനമായ പല പദവികളിലും രാജാവ് നിയമിച്ചിരുന്നു. എന്നാല്‍ രാജ്ഞി സുതിദയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് രാജാവ് തന്നെ സിനീനത്തിനെ പദവികളില്‍ നിന്നെല്ലാം പുറത്താക്കിയിരുന്നു. ക്ഷമാപണം നടത്തിയതിന് പിന്നാലെ സിനീനത്തിനെ വീണ്ടും രാജാവ് മടക്കിക്കൊണ്ടുവരികയായിരുന്നു.
സിനീനത്ത് കൊട്ടാരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് രാജാവിന്റെ ഭാര്യയായ സുതിദ രാജ്ഞിയ്ക്ക് പിടിച്ചിരുന്നില്ലെന്ന് പറയുന്നു. തായ് എയര്‍ലൈന്‍സിലെ ക്യാബിന് ക്രൂ അംഗമായിരുന്നു സുതിദ 67 കാരനായ തായ് രാജാവിന്റെ നാലാമത്തെ ഭാര്യയാണ്. ഇന്ന് സിനീനത്തിന് നല്‍കിയിരിക്കുന്നത് പോലെ തന്റെ കണ്സോര്ട്ടായാണ് രാജാവ് സുതിദയെ കൊണ്ടുവന്നത്. തായ്ലന്ഡിലെ രാജാവിന് രാജ്ഞിയ്ക്ക് പുറമേയുള്ള ലൈംഗിക പങ്കാളിയെയാണ് കണ്‍സോര്‍ട്ട് എന്നറിയപ്പെടുന്നത്. എന്നാല്‍ 2019ല്‍ ആദ്യ മൂന്ന് ഭാര്യമാരുമായുള്ള വിവാഹ മോചനം നേടിയ ശേഷം സുതിദയെ വിവാഹം കഴിക്കുകയായിരുന്നു രാജാവ്. എന്നാല്‍ വെറും മൂന്ന് മാസങ്ങള്‍ക്ക് ശേഷം സിനീനത്തിനെ തന്റെ ഔദ്യോഗിക റോയല്‍ കണ്‍സോര്‍ട്ട് ആയി രാജാവ് പ്രഖ്യാപിക്കുകയായിരുന്നു.