ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊല:പരിക്കേറ്റ യൂത്ത് ലീഗ് നേതാവ് പ്രതി
ഇർഷാദ് പോലീസ് വലയത്തില്‍.
കാസര്‍കോട്: കാഞ്ഞങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലീഗ് നേതാവ് പ്രതി. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. കണ്ടാലറിയുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെും കേസെടുത്തിട്ടുണ്ട്.മരിച്ച ഔഫ് അബ്ദുള്‍ റഹ്മാന്റെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇര്‍ഷാദ് നിലവില്‍ പരിക്കേറ്റ് മംഗളൂരുവിൽ ചികിത്സയിലാണ്. കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഇന്നലെ രാത്രിയോടെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാന് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. ആക്രമണത്തിനും കൊലപാതകത്തിനും പിന്നില്‍ മുസ്ലീംലീഗെന്ന് സി പി എം ആരോപിച്ചു.പ്രദേശത്ത് ലീഗ്, ഡി വൈ എഫ് ഐ സംഘര്‍ഷമുണ്ടായിരുന്നു. അതേസമയം, ആക്രമണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് മുസ്ലീംലീഗ് നിലപാട്. കാന്തപുരം എ പി വിഭാഗത്തിന്റെ സജീവ പ്രവര്ത്തകന് കൂടിയാണ് കൊല്ലപ്പെട്ട ഔഫ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ ഡി എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഔഫിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.