ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പങ്കാളിത്ത പെന്ഷന് അപേക്ഷിക്കാം
കാസർകോട് : കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ മാന്‍ ധന് യോജന (പി.എം.കെ.എം.വൈ) പദ്ധതി പ്രകാരം ചെറുകിട-നാമമാത്ര കര്‍ഷകരില്‍ (അഞ്ച് ഏക്കറില്‍ താഴെ കൃഷി ഭൂമിയുളള) കര്‍ഷകരില്‍നിന്നും പങ്കാളിത്ത പെന്ഷന് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കള്‍ 18-40 വരെയുളള പ്രായത്തിന് അനുസരിച്ച് നിശ്ചിത തുക പെന്ഷന് വിഹിതമായി എല്ലാ മാസവും അടക്കണം. അതിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായ അടക്കും. പദ്ധതി പ്രകാരം അംഗമാകുന്ന കര്‍ഷകര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്ഷന് ലഭിക്കും. പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യമുളള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അിറയിച്ചു. ഫോണ്‍: 9447565190.