ഹരിതചട്ടം പാലിക്കാം..ക്രിസ്തുമസ് ഹരിതാഭമാക്കാം ,ഗ്രീന്‍ ക്രിസ്മസ് മത്സരത്തില്‍ പങ്കെടുക്കാം സമ്മാനം നേടാം
കാസർകോട് : ആഘോഷങ്ങളില്‍ നിന്നുമുണ്ടാവുന്ന മാലിന്യങ്ങളുടെ അളവു കുറയ്ക്കുവാനും ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനുമായി ഹരിതകേരളം മിഷന്റെ ‘ഗ്രീന്‍ ക്രിസ്തുമസ്’ മത്സരം. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് തയ്യാറാക്കിയ ക്രിസ്തുമസുമായി ബന്ധപ്പെട്ട അലങ്കാരങ്ങളുടെയും പുല്ക്കൂടുകളുടെയുമെല്ലാം ഫോട്ടോകള്‍ https://forms.gle/EEnqCGHsNyoHNnCQ8 എന്ന ഗൂഗിള്‍ ഫോമില്‍ ഡിസംബര്‍ 28 ന് അഞ്ചിനകം ലഭ്യമാക്കണം. കാസര്‍കോട് ജില്ലയില്‍ താമസമാക്കിയ ആളുകള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. മികച്ച മാതൃകകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് കേരളം മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന് പറഞ്ഞു.