പിലിക്കോട്: തെക്കെക്കാട് എ.എല്‍.പി.സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് പി.സി.അപ്പുക്കുട്ടന് അടിയോടി (88) നിര്യാതനായി. പിലിക്കോട് രയര മംഗലം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും പാലാട്ട് ചെറക്കര തറവാട്ടിലെ മൂത്ത കാരണവരുമായിരുന്നു.
ഭാര്യ പരേതയായ കാര്‍ത്യായനിയമ്മ. മക്കള്‍.ഡോ.എം.കെ.രാജശേഖരന് (റിട്ട. പ്രിന്‍സിപ്പാള്‍, പിലിക്കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍) എം.കെ.ഹരിദാസ് (ഹെഡ്മാസ്റ്റര്, ഗവ.യു.പി.സ്കൂള്‍, അരയി) ഡോ.എം.കെ.നന്ദകുമാര്‍ (മിംസ് ഹോസ്പിറ്റല്‍, കണ്ണൂര്‍) മരുമക്കള്‍: ഡോ. പി. ജയപ്രഭ (ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കരിവെള്ളൂര്‍), ആര്.സി.പ്രീത (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്., കാഞ്ഞങ്ങാട്) ഡോ.ബീന നന്ദകുമാര്‍ (ഗവ.മെഡിക്കല്‍ കോളേജ്, കണ്ണൂര്‍)
സഹോദരങ്ങള്‍: പരേതരായ പി.സി.കുഞ്ഞിരാമന് അടിയോടി, പി.സി.കുഞ്ഞികൃഷ്ണന് അടിയോടി, പി.സി.ഗോവിന്ദന് അടിയോടി, പി.സി.നാരായണന് അടിയോടി, പി.സി.നാരായണിയമ്മ, പി.സി.തങ്കമ്മാളു അമ്മ
സംസ്കാരം 3 മണിക്ക് സമുദായ ശ്മശാനത്തില്‍