മുസ്ലീങ്ങളെ സിപിഎം ശത്രുപക്ഷത്ത് നിര്‍ത്തി, പിണറായിക്കെതിരെ ആഞ്ഞടിച്ച് ജമാ അത്തെ ഇസ്ലാമി
കോഴിക്കോട്: ദേശീയ തലത്തില്‍ ബിജെപി ഉപയോഗിക്കുന്ന ഇസ്ലാംഭീതി കേരളത്തില്‍ സിപിഎം ഏറ്റെടുത്ത് പടര്ത്തിക്കൊണ്ടിരിക്കുകയാണെന്ന് ജമാ അത്തെ ഇസ്ളാമി കേരളാ അമീര്‍ എംഎ അബ്ദുള്‍ അസീസ്.
കേരളത്തിലെ മുസ്ളീം സമുദായത്തെ സിപിഎം ശത്രുപക്ഷത്ത നിര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രചാരകനായി മാറുകയാണെന്നും വിമര്‍ശിച്ചു. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നല്‍കുകയോ മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല.
എംഎം ഹസന് തന്റെ വീട്ടില്‍ എത്തിയത് വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു. യുഡിഎഫുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ ചര്‍ച്ചകളിലും ഭാഗമായിട്ടില്ല. ജമാ അത്തെ ഇസല്മിയുടെ പിന്തുണ മുമ്ബ് പലപ്പോഴും സിപിഎം തേടിയിട്ടുള്ളതും ചിലപ്പോഴെല്ലാം പിന്തുണയ്ക്കുകയും ചെയ്തത് മറന്നു പോകരുതെന്നും പറഞ്ഞു.
ജമാ അത്തെ ഇസല്മിയുടെ ഒരു പ്രവര്‍ത്തകനും ഇന്നോളം തീവ്രവാദ കേസുകളില്‍ പ്രതിയായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കനാണ് സിപിഎം ശ്രമിക്കുന്നതെന്നും പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു സ്വതന്ത്ര സംഘടനയാണ്. അവര്‍ക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാമെന്നും പറഞ്ഞു.