രാജ്യത്തെ പൗരന്മാര്ക്ക് ഇന്ത്യയില്‍ എവിടെ നിന്നും വോട്ട് ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്, 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്ക്ക് ഇന്ത്യയില്‍ എവിടെ നിന്നും വോട്ട് ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. ഇത് വിജയകരമായാല്‍ പുതിയ മെഷീനുകല്‍ വാങ്ങാനാണ് കമ്മീഷന് തീരുമാനം. ഇതുസംബന്ധിച്ച് പഠിക്കാന്‍ ഏഴംഗ ഉപദേശക സമിതിയെ തിരഞ്ഞെടുപ്പു കമ്മീഷന് നിേേയാഗിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഡയനാമിക് വോട്ടിംഗ് സംവിധാനം ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യുക. ഇതുവഴി രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും പൗരന്മാര്ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും.