കാറിൽ കടത്തിയ ഗോവൻ നിർമിത വിദേശ മദ്യം പിടികൂടി
നീലേശ്വരം:കാറുകളില്‍ കടത്തുകcയായിരുന്ന ഗോവയില്‍ മാത്രം വില്‍പ്പനാധികാരമുള്ള 180 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. നീലേശ്വരം റെയ്ഞ്ച് ഉദ്യോഗസ്ഥരാണ് മദ്യം പിടികൂടിയത്. കെഎല്‍57 ഝ 5958 നമ്പര്‍ ബലെനോ കാറിലും, ഗഘ58ഞ3695 നമ്പര്‍ ആള്‍ട്ടോ എന്നീ രണ്ട് കാറുകളിലായി കടത്തുകയായിരുന്ന വിദേശ മദ്യമാണ് പിടികൂടിയത്.
ഫിറോസ്, കതിരൂര്‍ വില്ലേജിലെ ഉക്കാസ് മൊട്ട, തലശ്ശേരിയിലെ കൊടുവള്ളി സ്വദേശി രാജീവ് എന്നിവരെ അറസ്റ്റ് ചെയ്തു. 180 ലിറ്റര്‍ വിദേശ മദ്യമാണ് ഇവരില്‍ നിന്ന് പിടികൂടിയത്
നീലേശ്വരം റെയിഞ്ച് ഇന്‍സ്പെക്ടര്‍ സാദിഖ്, പ്രിവെന്റ്റീവ് ഓഫീസര്‍മാരായ വിനോദന്‍, പീതാംബരന്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ മഞ്ജുനാഥന്, പ്രതീഷ്, നിഷാദ്, സിജു, ഡ്രൈവര്‍ വിജിത്ത് എന്നിവരടങ്ങുന്ന സംഘം കാറിനെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ അബകാരി കേസ് രജിസ്റ്റര്‍ ചെയ്തു