കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമായ പ്രശ്നമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
ന്യൂഡൽഹി : കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമായ പ്രശ്നമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.ലോകത്തെ എല്ലാവര്ക്കും വാക്സിന് ലഭ്യമാകുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലക്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സ്ഥാപക ദിനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ ശാസ്ത്രജ്ഞരും ഗവേഷകരും വാക്സിന് ലഭ്യമാക്കാനായുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്. റഷ്യയുടെ സ്പുട്നിക് വാക്സിനും ഇന്ത്യയിലേയ്ക്ക് വൈകാതെ എത്തുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.