ക്രിസ്തുമസ് സമ്മാനപ്പൊതികളുമായി പറന്നുവന്ന സാന്റാ ക്ലോസ് പാരച്യൂട്ട് തകര്‍ന്ന് താഴേക്ക് പതിച്ചു; വൈദ്യുത കമ്പിയില്‍ കുടുങ്ങിയ സാന്റോയെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി
കാലിഫോര്‍ണിയ: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സമ്മാനപ്പൊതികളുമായി പറന്നുവന്ന സാന്റാ ക്ലോസ് പാരച്യൂട്ട് തകര്‍ന്ന് അപകടത്തില്‍ പെട്ടു. താഴേക്ക് പതിച്ച സാന്റ വൈദ്യുത കമ്പിയില്‍ കുടുങ്ങി. പിന്നീട് ഫയര്‍ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. കമ്പിയില്‍ കുടുങ്ങിയ സാന്റയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി.
നോര്‍ത്ത് സേക്രമെന്റോയിലുള്ള യുവാവാണ് സ്വന്തം പാരച്യൂട്ടില്‍ സാന്റ ക്ലോസ് വേഷത്തില്‍ പറന്നുവന്നത്. സമ്മാനങ്ങള്‍ താഴേക്ക് ഇട്ടു നല്‍കാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ പറക്കുന്നതിനിടെ പാരച്യൂട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അദ്ദേഹം താഴേക്ക് പതിക്കുകയായിരുന്നു. താഴെ വീഴുന്നതിനിടെ കാലുകള്‍ വൈദ്യുതി കമ്പിയില്‍ കുടുങ്ങുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തല്‍ പോലീസും അഗ്നിരക്ഷാ സേനയേയും സ്ഥലത്തെത്തി ഇയാളെ രക്ഷപെടുത്തി. തലനാരിഴയ്ക്കാണ് മരണത്തില്‍ രക്ഷപ്പെട്ടതെന്നാണ് അധികൃതര്‍ പറഞ്ഞു.