അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു
പട്ന: അയല്‍വാസിയായ സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബീഹാറിലെ പാട്നയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മച്ച ഗ്രാമവാസിയായ ജയ്ശങ്കര് സിംഗ് എന്നയാളാണ് നാട്ടുകാരുടെ മര്‍ദമേറ്റ് മരിച്ചത്. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവതിയെ ഇദ്ദേഹം കൊലപ്പെടുത്തിയിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ പ്രതിയെ സമീപത്തെ സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അയാല്‍വാസിയായ സുബോധ് ഷായുടെ ഭാര്യ നീതു ദേവിയാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.