ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം; പിതൃത്വത്തില്‍ സംശയം ആരോപിച്ച് രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് തറയില്‍ എറിഞ്ഞു കൊന്നു
മുംബൈ: രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് തറയില്‍ എറിഞ്ഞു കൊന്നു. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ചാണ് കൊടുംക്രൂരത ചെയ്തത്. മഹാരാഷ്ട്രയിലെ ഗോണ്ടിയിലാണ് സംഭവം. കേശോരി പ്രദേശത്ത് താമസിക്കുന്ന ഭാവേഷ് റൗത്ത് (34) ആണ് സമാനതകളില്ലാത്ത ക്രൂരത ചെയ്്തത്.
തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാവേഷ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മദ്യപിച്ചെത്തിയ യുവാവ് ഡിസംബര്‍ 18ന് കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ തറയില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടനെ ഭണ്ഡാരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒന്നരവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഒക്ടോബര്‍ 11 നാണ് കുഞ്ഞ് ജനിച്ചത്.