നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക നിരീക്ഷകന് 23 ന് ജില്ലയിലെത്തും
കാസര്‍കോട്:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകന് കെ ഗോപാലകൃഷ്ണ ഭട്ട് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡിസംബര്‍ 23ന് ജില്ലയിലെത്തും. ജില്ലയിലെ വിവിധ ഇലക്ടറല്‍ രജിസ്ടേഷന് ഓഫീസറുടെ കാര്യാലയങ്ങള്‍ സന്ദര്‍ശിച്ച് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തും.
ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടര്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇലക്ഷന് വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. 2.30 ന് ജില്ലയിലെ എം പി, എം എല്‍ എ മാരുടെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.