മുഖ്യമന്ത്രി പറഞ്ഞത് മുസ്ലിങ്ങളെ കുറിച്ചല്ല, ലീഗിനെ കുറിച്ച്;പിന്തുണയുമായി എ വിജയരാഘവന്:വിമർശിച്ച് ലീഗും കോൺഗ്രസും
തിരുവനന്തപുരം: കോണ്‍ഗ്രസിനും ലീഗിനുമെതിരെയുളള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ പിന്തുണച്ച് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. മുസ്ലിം ലീഗ് മതമൗലികവാദത്തിലേക്ക് നീങ്ങുന്നു എന്ന് പറഞ്ഞത് ശരിയാണ്. മുസ്ലിം ലീഗിനെ കുറിച്ചാണ് പറഞ്ഞത്, മുസ്ലിങ്ങളെ കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.’മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണ്. മതമൗലികവാദം കേരളത്തില്‍ അനുവദിക്കില്ല. വര്‍ഗീയവാദത്തിന്റെ കരുത്തില്‍ കേരളത്തെ നിയന്ത്രിക്കാനാണ് ലീഗിന്റെ ശ്രമം. മതേതര ചേരിയി ലുളള മുസ്ലിങ്ങളെ ലീഗ് മതപക്ഷത്തെത്തി ച്ചു’-വിജയരാഘവന് പറഞ്ഞു.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു ഡി എഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നുതുടങ്ങുന്ന മുഖ്യമന്ത്രി?യുടെ ഫേസ്ബുക്ക് കുറിപ്പിനെച്ചൊല്ലിയുളള രാഷ്ട്രീയ വി?വാദം ശക്തമാവുകയാണ്. കോണ്‍ഗ്രസും ലീഗും പ്രസ്താവനയ്ക്ക് എതി?രെ രംഗത്തെത്തി.മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമായ തരത്തിലുള്ളവയാണെന്ന വിമര്‍ശനമാണ് മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഉന്നയിക്കുന്നത്.’ഉത്തരേന്ത്യയിലെ ബി ജെപി വര്‍ഗീയ രാഷ്ട്രീയം കേരളത്തില്‍ സിപിഎം പയറ്റുകയാണ്. മുഖ്യമന്ത്രി പറയുന്നത് വി മുരളീധരന്റെ അതേ വാചകങ്ങളാണ്. ലീഗിനെ ഇല്ലാതാക്കി ആരെ വളര്‍ത്താനാണ് പിണറായി ശ്രമിക്കുന്നത്. വര്‍ഗീയ പ്രസ്താവനകളുടെ ഗുണം കിട്ടാന്‍ പോവുന്നത് ബി.ജെ.പിക്കാണന്ന് സി പി എം ഓര്‍ക്കണം. പിണറായിയെപ്പോലെ അകത്ത് വര്‍ഗീയത വച്ചു പുലര്‍ത്തുന്ന നേതാക്കള്‍ വേറേയില്ല.കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ ആരോപണം. ഇകെ സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിലും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചിരുന്നു.മുഖ്യമന്ത്രി വര്‍ഗീയതയ്ക്ക് തിരി കൊളുത്തുന്നു. ലീഗ് യു.ഡി.എഫിന്റെ തലപ്പത്ത് വന്നാല്‍ എന്താണ് കുഴപ്പം.മുഖ്യമന്ത്രിയും സി പി എമ്മും മുസ്ലീം ലീഗിനെ മുന്നില്‍നിറുത്തി സമുദായത്തെ മൊത്തത്തില്‍ വിമര്ശിക്കുകയാണെന്നുമായിരുന്നു മുഖപ്രസംഗത്തിലെ കുറ്റപ്പെടുത്തല്‍.