മലയാളത്തിനു പുറമേ കന്നഡ ഇംഗ്ലീഷ് ഹിന്ദി തുളു ഭാഷകളില്‍ പ്രാവീണ്യം.ഓഫീസ് മാനേജ് മെന്റില്‍ ബിരുദമെടുത്ത ഷംസീദ ഫിറോസ് നഗരസഭയില്‍ താരമായത് കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്ത്
കാസര്‍കോട്: അഞ്ചു ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യും, ഓഫീസ് മാനേജ്മെന്റിൽ ബിരുദം,കാസര്‍കോട് നഗരസഭയിലെ മൂന്നാം വാര്‍ഡ് അഡ്ക്കത്ത് ബയലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് അംഗം ഷംസീദ ഫിറോസ് ഇന്ന് സത്യപ്രതിജ്ഞ ഹോളിൽ നക്ഷത്ര തിളക്കമുള്ള താരമായി മാറിയിരിക്കുകയാണ്.
ഇന്ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കാസര്‍കോട് നഗരസഭയില്‍
മുസ്ലിം ലീഗിന്റെ എല്ലാ അംഗങ്ങളും മലയാളത്തില്‍ അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഷംസീദ കന്നഡയിലാണ് പ്രതിജഞയെടുത്തത്. ഇത് ഏവരുടെയും പ്രശംസക്ക് കാരണമായി മാറിയിരിക്കുകയാണ്.
ബിരുദധാരിയായ ഷംസീദ മലയാളം കന്നഡ ഇംഗ്ലീഷ് ഹിന്ദി തുളു ഭാഷകള്‍ അനായാസമയാണ് കൈകാര്യം ചെയ്യുന്നുത്.
മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ ട്രഷറര്‍ ഫിറോസ് അഡ്ക്കത്ത്ബയലാണ് ഭര്‍ത്താവ്.