കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കാസര്‍കോട്:കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോയിത്തട്ട കുടുംബശ്രീ ഹാളില്‍ വച്ചാണ് ചടങ്ങ് നടന്നത്.
തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ ടോമി മാത്യൂ പ്രായം കൂടിയ അംഗം, സില്‍വി ജോസഫിന് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന്, ഇവര്‍ മറ്റുള്ള അംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലി കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി എന്‍.മനോജ് സ്വാഗതം പറഞ്ഞു.