കാഞ്ഞങ്ങാട് നഗരസഭയിലെ വാര്‍ഡ് കൗണ്‍സിലര്‍ സത്യപ്രതിജ്ഞ കഴിഞ്ഞു ഇറങ്ങിയപ്പോൾ കണ്ടത് തനിക്കതിരായി മല്‍സരിച്ച സ്ഥാനാര്‍ത്ഥി തന്നെയും കാത്ത് നിൽക്കുന്നത്..
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 32 ാം വാര്‍ഡ് കൗണ്‍സിലര്‍ അനീശന്‍ കെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ ഓടിയെത്തി കണ്ടത്, വാര്‍ഡില്‍ എതിരായി മല്‍സരിച്ച സ്ഥാനാര്‍ത്ഥി വസീം പടന്നക്കാട്. ഞാണിക്കടവ് നടപ്പാലം പുനര്‍നിര്‍മ്മിച്ച് യാത്രാ സൗകര്യമൊരുക്കണമെന്ന ഞാണിക്കടവ് ഗ്രീന്‍സ്റ്റാർ ക്ലബ്ബിന്റെ നിവേദനം പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി വസീം പടന്നക്കാടും വാര്‍ഡ് കൗണ്‍വീനര്‍ ടി മുനീറും ചേര്‍ന്ന് നല്കി. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആവശ്യപ്പെട്ട ആ വാര്‍ഡിലെ ഒരു വിഷയമായിരുന്നു ഈ നടപ്പാലം. അനുയോജ്യമായ നടപടികള്‍ക്ക് ശ്രമിക്കുമെന്ന് കൗണ്‍സിര്‍ ഉറപ്പ് നല്കി.