ലീഗ് ആവശ്യം തള്ളി കോൺഗ്രസിൽ നേതൃമാറ്റമില്ല; ഡിസിസികളിൽ അഴിച്ചുപണി, താരിഖ് അൻവർ എത്തും
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ചേരുന്ന അടുത്ത കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അൻവർ പങ്കെടുക്കും.
ഈ മാസം 27നാണ് യോഗം. ഇതിനു ശേഷം ഡി സി സി അധ്യക്ഷന്മാരും കെപിസിസി സെക്രട്ടറിരുടെയും യോഗം ചേരും. സംസ്ഥാന തലത്തിൽ നേതൃമാറ്റം ഉടൻ ഉണ്ടാകില്ല.കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന മുസ്ലീം ലീഗ് ആവശ്യം എ ഐ സി സി അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് സമയത്തെ നേതൃ മാറ്റം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ ഡി സി സി തലത്തിൽ ചില ജില്ലകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഇരട്ട പദവി വഹിക്കുന്ന ജില്ലാ അധ്യക്ഷന്മാരെ മാറ്റാനാണ് ആലോചന.