മുളിയാർ വീണ്ടും നറുക്കിലേക്ക്… പ്രസിഡൻ്റ് ആരാകും ?പി വി മിനിയോ ?അനീസയോ ? വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ പി രവീന്ദ്രനും, യുഡിഎഫിലെ എ ജനാർദ്ധനനും ▪️സീറ്റ്നില – യുഡിഎഫ്- 7, എൽഡിഎഫ്- 7 ,ബിജെപി- 1
കാഞ്ഞങ്ങാട്: മുളിയാർ പഞ്ചായത്ത് ഭരണം ആരുടെ കൈകളിൽ എന്ന് തീരുമാനിക്കുന്നത് നറുക്ക് ആയിരിക്കും. പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്എ ന്നിവരെ കണ്ടെത്താൻ നറുക്കെടുപ്പ് നടക്കും. 2015ലെ തെരഞ്ഞെടുപ്പിലും ഇവിടെ നറുക്കിലൂടെയാണ് പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും
കണ്ടെത്തിയത്. 2015 പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിനു ലഭിച്ചു ഇത്തവണയുംകക്ഷിനില യുഡിഎഫ് 7, എൽഡിഎഫ് 7, ബിജെപി ഒന്ന് എന്നതാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എൽഡിഎഫിലെ പി വി മിനിയും യുഡിഎഫിലെ അനീസ മൻസൂറും നറുക്കിനെ നേരിടും .വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എൽ ഡി എഫിലെ പി രവീന്ദ്രനു കോൺഗ്രസിലെ എ ജനാർദ്ദനനും ഭാഗ്യ പരീക്ഷണത്തെ നേരിടും.