വിജയം കൊണ്ടാടു മ്പോൾ ലീഗിൽ നിന്ന് പുറത്തു വരുന്നത് മലപ്പുറത്തെ എട്ട് പഞ്ചായത്തുകളിലെദയനീയ തോൽവി വാർത്തയുമായി ജമാ അത്തെ ഇസ്ലാമി മുഖപത്രം മാധ്യമം
മലപ്പുറം: വിജയത്തിളക്കത്തിനിടയിലും അധികാരത്തിലിരുന്ന എട്ട് പഞ്ചായത്തുകള്‍ നഷ്ടമായതിന്റ കാരണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മുസ്ലിം ലീഗ് മലപ്പുറം ജില്ല നേതൃത്വം സമിതിയെ നിയോഗിച്ചു.
ജില്ല ഭാരവാഹികളടങ്ങുന്ന സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. പരാജയത്തിന് കാരണക്കാരായവരുണ്ടെങ്കില് അവര്‍ക്കെതിരെ നടപടിയെടുക്കാനും കഴിഞ്ഞദിവസം നടന്ന എം.എല്‍.എമാരുടെയും ജില്ല ഭാരവാഹികളുടെയും യോഗത്തില്‍ തീരുമാനിച്ചു.താഴേക്കോട്, എടവണ്ണ, മമ്ബാട്, പുളിക്കല്‍, ആലങ്കോട്, വെളിയങ്കോട്, പെരുമ്ബടപ്പ്, വെട്ടം പഞ്ചായത്തുകളാണ് ലീഗിന് നഷ്ടമായത്.
യു.ഡി.എഫ് കുത്തകയായിരുന്ന നിലമ്ബൂര്‍ നഗരസഭ നഷ്ടമായതിെന്റ കാരണങ്ങളും പരിശോധിക്കും. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് അവിടെ പരാജയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഭരണസമിതിയില്‍ ഒമ്ബത് സീറ്റുണ്ടായിരുന്ന ലീഗിന് ഇത്തവണ ഒന്നുപോലും ലഭിച്ചില്ല. ലീഗ് സ്ഥാനാര്‍ഥികളെ തിരഞ്ഞുപിടിച്ച് തോല്‍പിച്ചതാണെന്ന വികാരം പാര്‍ട്ടിയിലുണ്ട്. വിവിധ പഞ്ചായത്തുകളില്‍ ലീഗിന് നഷ്ടമായ വാര്‍ഡുകളെക്കുറിച്ച് മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളാണ് പരിശോധിക്കുക.