നീലേശ്വരം നഗരസഭ;ഐഎൻഎൽ നേതാവ് ഷംസുദ്ധീൻ അരിഞ്ചിറ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാകും
നീലേശ്വരം: നീലേശ്വരം നഗരസഭ ഭരണസമിതിയിൽ ആനച്ചാലിൽ നിന്നും വിജയിച്ച ഐഎൻഎൽ നേതാവ് ഷംസുദ്ധീൻ അരിഞ്ചിറ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായേക്കും. സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്ത ഘടക കക്ഷി എന്ന നിലയിലാണ് ഐ എൻ എൽ നേതാവിന് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകുന്നത്. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ കഴിഞാൽ ഏറ്റവും പ്രാധനപെട്ടതാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം.
നഗരസഭ രൂപീകരിക്കുന്നതിന് മുമ്പ് അവസാന പഞ്ചായത്ത് ഭരണസമിതിയിൽ ഐഎൻഎൽ മെമ്പർ
പിഎംഎച് അഫ്സത്തിനായിരുന്നു പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . നഗരസഭയിൽ സിപിഎം കഴിഞാൽ ഇടതു മുന്നണിയിൽ ഏറ്റവും സ്വാധീനമുള്ള പാർട്ടിയാണ് ഐഎൻഎൽ. കന്നിയങ്കത്തിൽ ആനച്ചാൽ വാർഡിൽ യുഡിഎഫിന്റെ യുവ സ്ഥാനാർഥി പിസി ഇഖ്ബാലിനെ മുന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയാണ് ഷംസുദ്ധീൻ അരിഞ്ചിറ നഗരസഭയിലെത്തുന്നത്.