രാഹുൽ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല ,കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയ ഗാന്ധി തുടരും
ന്യൂ ഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനാവാനില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടരാന്‍ ഉന്നത തലയോഗത്തില്‍ തീരുമാനമായി.
ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താന്‍ തത്കാലമില്ല എന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ സോണിയ ഗാന്ധി തത്കാലം അദ്ധ്യക്ഷയായി തുടരട്ടെ എന്ന പൊതു അഭിപ്രായത്തിലേക്ക് യോഗം എത്തി.
സംഘടനയില്‍ വലിയ രീതിയിലുള്ള അഴിച്ചുപണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടര്‍ന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേര്‍ത്തത്. കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാന്‍ ശക്തമായ നേതൃത്വം വേണമെന്ന ആവശ്യമാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്.
കോണ്‍ഗ്രസിലെ ഒരു നേതാവും രാഹുല്‍ ഗാന്ധിക്കെതിരല്ലെന്നും രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തോല്‍വി യോഗത്തില്‍ ചര്‍ച്ചയായി. ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക യോഗം പങ്കുവെച്ചു.