പടന്നയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
പിന്നിൽ സി പി എമ്മെന്ന് പി കെ ഫൈസൽ.
കാസര്‍കോട്: പടന്നയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. പടന്ന എടച്ചാക്കൈയിലെ കെപിസിസി നിര്‍വാഹക സമിതിയംഗം പി കെ ഫൈസലിന്റെ വീടിനു നേരേയാണ് ആക്രമണം നടന്നത്. അര്‍ധരാത്രിയോടെയാണ് വീടിനു നേരെ ബോംബേറുണ്ടായതെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയിലെ അമര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും പി കെ ഫൈസല്‍ ആരോപിച്ചു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകരുകയും ചുമരിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് സിപിഎം അറിയിച്ചു. സംഭവത്തില്‍ ചന്തേര പോലിസ് ഇതുവരെ ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല.