വാട്സാപ്പ് ചാറ്റിനെ ചൊല്ലി തർക്കം, തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ സുഹൃത്തുക്കൾ തമ്മിലുളള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. ആറ്റിങ്ങൽ ചെമ്പകമംഗലത്ത് ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ചെമ്പകമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. 30 വയസായിരുന്നു. സുഹൃത്ത് വിമലിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.