പഞ്ചായത്തിൽ മത്സരിച്ച ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് നാലാം സ്ഥാനത്ത്
ചിറയിന്‍കീഴ്:അഴൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കൃഷ്ണപുരത്ത് മത്സരിച്ച തിരുവനന്തപുരം ഡിസിസി സെക്രട്ടറി എസ് കൃഷ്ണകുമാര്‍ നാലാം സ്ഥാനത്ത്. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവാണ്.
153 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി അനില്‍കുമാര്‍ 287 വോട്ടോടെ വാര്‍ഡില്‍ വിജയിച്ചു. കോണ്‍ഗ്രസ് റെബലായി മത്സരിച്ച എം നിസാം 276 വോട്ടോടെ രണ്ടാം സ്ഥാനത്താണ്. സിപിഐ സ്വതന്ത്രനായ ആര് വിജയന്തമ്പി 192 വോട്ടോടെ മൂന്നാം സ്ഥാനത്തും. ഇവര്‍ക്കെല്ലാം പിന്നിലാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എസ് കൃഷ് ണകുമാര്‍.
ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചെങ്കിലും സീറ്റ് കിട്ടിയില്ല. ഒടുവിലാണ് പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിച്ചത്.