നിപ്പക്ക് ശേഷം കോവിഡ്, പിന്നാലെ കോഴിക്കോട്ട് ഷിഗെല്ലയും; 15 പേര് ചികിത്സയില്‍
കോഴിക്കോട് : കോവിഡിനു പിറകെ ജില്ലയില്‍ ഷിഗെല്ല രോഗഭീതിയും. 15 പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുള്ളത്.
10 പേര് കുട്ടികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡിസംബര്‍ 11ന് മുണ്ടിക്കല്‍താഴം കൊട്ടംപറമ്പിലെ ചോലയില്‍ വീട്ടില്‍ അദ്നാന് ഷാഹുല്‍ ഹമീദ്(11) മരിച്ചത് ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തവരാണ് രോഗലക്ഷണങ്ങളോടെ കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സ തേടിയത്. ഒമ്പതു കുട്ടികള്‍ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ചികിത്സയിലുള്ളത്.
ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഭയപ്പെടാനില്ലെന്നും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ പറഞ്ഞു.
ഭക്ഷണത്തില്‍നിന്നോ വെള്ളത്തില്നിന്നോ ആണ് രോഗം പകരുക. പ്രദേശത്തെ അഞ്ചു വീടുകളിലെ വെള്ളത്തി!!െന്റ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട്ടിലെ വെള്ള സാമ്പിളി!!െന്റ ആദ്യ ഫലം നെഗറ്റിവാണ്. ഭക്ഷണ സാമ്പിളി!!െന്റ ഫലം കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോര്പറേഷന് മേഖലയില്‍ ആറു കുട്ടികളാണ് ആശുപത്രിയിലുള്ളത്. കുന്ദമംഗലം, പെരുവയല്‍, വാഴയൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ള മറ്റുള്ളവര്‍. മായനാട 20 മുതിര്‍ന്നവര്‍ക്കും സമാന രോഗലക്ഷണങ്ങള്‍ ക?െണ്ടത്തിയിട്ടുണ്ട്. ഇവര്‍ക്ക് വലിയ ആരോഗ്യപ്രശ്നങ്ങളില്ല.
രോഗം നിയന്ത്രണവിധേയമാണെന്ന് നഗരസഭ ആരോഗ്യവിഭാഗം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സുബൈദ പറഞ്ഞു.
രോഗപ്രതിരോധത്തി!!െന്റ ഭാഗമായി കോര്പറേഷന് ആരോഗ്യവിഭാഗത്തി!!െന്റ നേതൃത്വത്തില്‍ മായനാട് വാര്‍ഡിലെ 117 കിണറുകള്‍ ക്ലോറിനേഷന് ചെയ്തു. മുഴുവന്‍ കിണറുകളും അണുവിമുക്തമാക്കാനാണ് തീരുമാനം. ഇന്ന് പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പും നടത്തും.
ഷിഗെല്ല രോഗം
ഷിഗെല്ല ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ ഷിഗെല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
രണ്ടുദിവസം മുതല്‍ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍, മൂന്നുദിവസത്തിനുശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടണം. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്നം ഗുരുതരമാക്കും.
രോഗം വരാനുള്ള സാധ്യതകള്‍
മലിനജലം, മലിനമായ ഭക്ഷണം, വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളം എന്നിവയിലൂടെയാണ് രോഗം പകരുക. കൈകള്‍ വായില്‍ ഇടുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്കാണ്? രോഗസാധ്യതയും ഗുരുതരാവസ്ഥയും കൂടുതല്‍.
രോഗം വന്ന കുഞ്ഞുങ്ങളുടെ ഡയപ്പര്‍ മാറ്റിയ ശേഷം കൈകള്‍ വൃത്തിയായി കഴുകിയില്ലെങ്കില്‍ മുതിര്‍ന്നവരിലേക്കും പകരാം. ഷിഗെല്ല രോഗികള്‍ നീന്തിയ കുളത്തിലെ വെള്ളം ഉപയോഗിച്ചാലും രോഗം പകരാം. ആളുകള്‍ അടുത്തിടപഴകുന്നത് രോഗവ്യാപന തോത് കൂട്ടും.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കൈകള്‍ വൃത്തിയാക്കിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.