മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്
കാസർകോട് :തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ആത്മാര്‍ഥമായാണ് ഏറ്റെടുത്തതെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ് മോഹന്‍ ഉണ്ണിത്താന് എം.പി ചോദിച്ചു. മീഡിയവണിനോടായിരുന്നു എം.പിയുടെ പ്രതികരണം.
”വിജയത്തിന് ഒരുപാട് തന്തമാരുണ്ടാകും, തോല്‍വി അനാഥനും” പരാജയത്തില്‍ മുല്ലപ്പള്ളി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുരാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാത്തത് തീര്‍ത്തും നിരാശാജനകമാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.’ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. താനെന്ത് തെറ്റാണ് ചെയ്തത്’ മുല്ലപ്പള്ളി ചോദിച്ചിരുന്നു.