മുഴുവൻ ശമ്പളവും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക്: നിയുക്ത പഞ്ചായത്ത് മെമ്പർ ഇർഫാന ഇഖ്ബാൽ നാടിന് മാതൃകയാകുന്നത് ഇങ്ങനെ
ഉപ്പള: നാടിന് തന്നെ അഭിമാനവും മാതൃക യുമായി നിയുക്ത പഞ്ചായത്ത് മെമ്പർ. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് അംഗം ഇർഫാന ഇക്ബാലാണ് തനിക്ക് ലഭിക്കുന്ന മുഴുവൻ ശമ്പളവും മഞ്ചേശ്വരം താലൂക് ആശുപത്രിയിലെ പി ബി അബ്ദുൽ റസ്സാഖ് മെമ്മോറിയൽ ഡയാലിസിസ് യൂണിറ്റിന് നൽകാൻ തീരുമാനിച്ചത്. നിത്യവൃത്തിക്ക് വകയില്ലാത്ത വൃക്കരോഗികളിൽ നിന്നും ചെറിയ സംഖ്യ സർവീസ് ചാർജായി
മംഗൽപാടി ആശുപത്രി അധികൃതർ ഈടാക്കുന്നുണ്ട്. ഇത് പല പാവപ്പെട്ട രോഗികൾക്കും ബുദ്ധി മുട്ടുണ്ടാക്കുന്നു എന്ന കാര്യം ശ്രദ്ധയിൽ പെട്ടപ്പോഴാണ് തന്റെ അഞ്ചു വർഷത്തെ ശമ്പളം ഡയാലിസിസ് രോഗികൾക്ക് നൽകാൻ ഇർഫാന തീരുമാനിച്ചത്. ജനപ്രതിനിധികൾ കഴിയുമെങ്കിൽ ഇത്തരം രോഗികൾക്ക് ആശ്വാസമായാൽ ഭാവിയിൽ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ ഈ ആശുപത്രിയിൽ കഴിയുമെന്നും ഇർഫാന ഇഖ്ബാൽ പ്രത്യാശ പ്രകടിപ്പിച്ചു.