കാദർ കരിപ്പൊടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണമെന്ന് പോലീസ് കേസെടത്തു
കാസർകോട്: പബ്ലിക് കേരളയുടെ മാധ്യമപ്രവർത്തകനായ ഖാദർ കരിപ്പൊടികെതിരെ സമൂഹമാധ്യമങ്ങൾ വ്യാജപ്രചരണം നടത്തിന്നുവെന്ന് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരുസംഘം ആളുകൾ വ്യക്തിപരമായി അധിക്ഷേപം ഉന്നയിച്ചു സമൂഹമാധ്യമങ്ങളുടെ പ്രചരിപ്പിക്കുകയാണെന്ന പരാതിയുമായാണ് കാദർ കരിപ്പൊടി പൊലീസിനെ സമീപിച്ചത്. തന്നെ ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ആക്ഷേപം ഉന്നയിച്ച ഒരു സംഘം ആളുകൾ രംഗത്തെത്തിയത്. പബ്ലിക് കേരള ചാനലിനെയും തന്നെയും ഇല്ലാതാക്കുക എന്ന ലക്ഷ്യംവച്ച് ചില സംഘങ്ങളുടെ ഓശാരം പറ്റിയ ഒരു നിഗൂഢ സംഘമാണ് ഇതിന് പിന്നിലെന്ന് കാദർ കരിപൊടി സൂചിപ്പിച്ചു. തനിക്കെതിരെ പരാതി ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് നേരിട്ട് തുറന്നു പറയുകയാണ് വേണ്ടതെന്നും അതല്ലാതെ ഒളിവിന്റെ മറവിലുള്ള ആക്രമണം അംഗീകരിക്കാൻ സാധിക്കില്ലെന്നും കാദർ കൂട്ടിച്ചേർത്തു. നേരത്തെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട്ണ്ടായ കേസ്നോടൊപ്പം തന്നെയാണ് ഖാദറിന്റെ പുതിയ പരാതി പൊലീസ് പരിഗണിച്ചത്.