കൊടവഞ്ചി ഹനീഫ മാസ്റ്റർ നിര്യാതനായി
മുളിയാർ: മല്ലംവാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും, ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാളുമായ കെ.എം.ഹനീഫ ഹാജി കൊടവഞ്ചി (63വയസ്സ്) മംഗലാപുരം ആശുപത്രിയിൽ നിര്യാതനായി.
പക്ഷാഘാതത്തെ തുടർന്നാണ് മരണം.മുളിയാർ പഞ്ചായത്ത്
എം.എസ്.എഫിൻ്റെ സ്ഥാപക പ്രസിഡണ്ടായും,
ബോവിക്കാനം ജമാഅത്ത് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ സംസ്കരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ഹനീഫ പൂർവ്വ പ്രവാചകർ, സത്യവിശ്വാസികളുടെ ദിന രാത്രങ്ങൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അന്ത്യപ്രവാചകൻ എന്ന ഗ്രന്ഥം
പൂർത്തീകരിക്കും മുമ്പെയാണ് മരണം.പരേതരായ കൊളമ്പ അബ്ദുല്ല ഹാജി, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്.
നസീമയാണ് ഭാര്യ.മഷൂദ്,അൻസിറ (എഞ്ചിനിയർമാർ ) മക്കളാണ്. സഹോദരങ്ങൾ: കെ.മുഹമ്മദ് കുഞ്ഞി (റിട്ട. എഞ്ചിനിയർ) ഹാഷിം (മല്ലം ജമാഅത്ത് പ്രസിഡണ്ട്) ഷംസുദ്ധീൻ( സീനിയർ സൂപ്രണ്ട് കാസർകോട് ജില്ലാ സപ്ലൈ ഓഫീസ്) റുഖ്യ,സുഹറ, പരേതനായ ഡോ.ബഷീർ.മരുമക്കൾ: മുക്താർ (ബിസ്മില്ല ട്രാഡേഴ്സ് കാസർകോട്) സഫാന.മല്ലം ജമാഅത്തിൽ ഖബറടക്കം നടന്നു. .