ദുരിതം തീരുംവരെ ഒരാളും പട്ടിണി കിടക്കരുതന്ന് പിണറായി , സൗജന്യ കിറ്റ് വിതരണം തുടരുന്ന കിടക്കരുതെന്ന് ഉടൻ തീരുമാനം,
തിരുവനന്തപുരം : സർക്കാരിന വീഴ്ത്താൻ കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും ബി ജെ പിയും കൊടുമ്പിരികൊണ്ടിരുന്നപ്പോഴും എൽ ഡി എഫ് എങ്ങനെ തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയെന്ന അമ്പരപ്പിലാണ് പ്രതിപക്ഷം. വൈറസ് വ്യാപനത്തിനിടയിലും ജനകീയമായ പദ്ധതികളാണ് സർക്കാരിനെ തുണച്ചതെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉയരുന്നത്. ഈ പദ്ധതികളിൽ പ്രത്യേക സ്ഥാനം ഭക്ഷ്യ കിറ്റുകൾക്കാണ് നൽകുന്നത്. പ്രതിപക്ഷം വിവാദങ്ങൾക്ക് പിന്നാലെ പോയപ്പോൾ വൈറസ് വ്യാപനകാലത്ത് കിറ്റും,പെൻഷനും നൽകി വീട് നോക്കിയ സർക്കാരിന് ജനം നൽകിയ അംഗീകാരമായിട്ടാണ് തിരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്തപ്പെടുന്നത്.കേരള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് തുടർച്ചയായി ആറ് മാസത്തോളം ഭക്ഷ്യകിറ്റുകൾ എ പി എൽ- ബി പി എൽ ഭേദമന്യേ ഏവർക്കുമായി നൽകുന്നത്. അതും സാമ്പത്തികമായി സംസ്ഥാന സർക്കാർ ബുദ്ധിമുട്ടുന്ന സമയത്താണ് ഇതെന്നത് പ്രത്യേക പരിഗണന അർഹിക്കുന്നതായി. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഇത്രയും കരുതൽ ഒരു സർക്കാർ എടുത്തിരുന്നില്ല. കെട്ടകാലത്ത് ഒരു വീട് പോലും പട്ടിണിയിലാവരുതെന്ന നിർബന്ധം സർക്കാരിനുണ്ടായിരുന്നു എന്നാണ് ഇതിനെ കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ക്ഷേമ രാഷ്ട്രീയത്തിന്റെ ഗുണം മനസിലാക്കിയ സർക്കാർ വരുന്ന ഏപ്രിൽ മാസം വരെ കിറ്റുകൾ നൽകുന്നത് തുടർന്നേക്കുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതിനൊപ്പം അതതു മാസം തന്നെ കുടിശ്ശിക വരുത്താതെ ക്ഷേമ പെൻഷനുകളും നൽകുവാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കു. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ നടന്നുവെന്ന സൂചനയാണ് പുറത്ത് വരുന്നത്. വരുന്ന മാസങ്ങൾ കൂടി കിറ്റ് നൽകുവാൻ എത്ര തുക വേണ്ടിവരുമെന്ന് വിലയിരുത്തി. ദുരിത കാലം കഴിയുവരെ കിറ്റുകൾ നൽകിയാൽ അത് സർക്കാരിന് നേട്ടമാകും എന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ല പര്യടനങ്ങൾക്കും തുടക്കമാകും.ഈ മാസം 22 ന് കൊല്ലത്ത് നിന്നാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. പതിന്നാല് ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, അതതിടങ്ങളിലെ ഗസ്റ്റ് ഹൗസുകളിൽ തങ്ങി ജില്ലയിലെ സാമൂഹിക, സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. അതിൽ ഉരുത്തിരിയുന്ന ആശയങ്ങളും നിർദ്ദേശങ്ങളും കൂടി ഉൾക്കൊണ്ടാവും ഇടതുമുന്നണിയുടെ പുതിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് രൂപം നൽകുക. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.തദ്ദേശ ഫലം പുറത്ത് വരുന്നതിന് മുമ്പ് തീരുമാനിച്ചതായിരുന്നു മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണ സാദ്ധ്യത ഉറപ്പാക്കുംവിധമാണ് പരിപാടിയുടെ ആസൂത്രണം. ജനുവരി രണ്ടാം വാരത്തോടെ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ചേരും. അതിന് മുമ്പ് പര്യടനം പൂർത്തിയാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ജനകീയ പരിപാടികൾ അടുത്ത ബഡ്ജറ്റിലും ഉൾപ്പെടുത്തുമെന്നാണ് സൂചന.സർക്കാരിന്റെ ജനക്ഷേമ, വികസന നേട്ടങ്ങൾ ജനങ്ങൾ ഉൾക്കൊണ്ടതിന്റെ സൂചനയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിധിയെ സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. കൊവിഡ് കാലത്തെ സമൂഹ അടുക്കളയും, ഇപ്പോഴും തുടരുന്ന ഭക്ഷ്യക്കിറ്റ് വിതരണവുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിന്റെ വികസന നേട്ടങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ഇടതു പ്രചാരണം ശരിയെന്ന് തെളിഞ്ഞതിന്റെ സൂചന കൂടിയാണിത്. ഇനിയങ്ങോട്ട് കൂടുതൽ ജനകീയ ഇടപെടലുകൾക്ക് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കും.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും പിണറായി വിജയൻ ജില്ലകളിലൂടെ സഞ്ചരിച്ച് സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. 2016 ഫെബ്രുവരിയിൽ നടത്തിയ നവകേരള യാത്രയുടെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച