ഇനി ദേശീയപാതയിൽ ടോൾ പ്ലാസ ഉണ്ടാകില്ല; പകരം ജി.പി.എസ് സംവിധാനം, മന്ത്രി നിതിൻ ഗഡ്കരി
രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഒരു ദേശീയപാതയിലും ടോൾ പ്ലാസ പോലും കാണില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ജി.പി.എസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ടോൾ പിരിവ് സംവിധാനത്തിന് രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വാഹനങ്ങളുടെ സഞ്ചാരത്തിന് അനുസൃതമായി വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് തുക ഈടാക്കുന്ന രീതിയിലേക്ക് ടോൾ പിരിവ് മാറും.
നിലവിൽ രാജ്യത്തെ എല്ലാ വാണിജ്യ വാഹനങ്ങളും വെഹിക്കൽ ട്രാക്കിംഗ് സംവിധാനത്തോടെയാണ് പുറത്തിറങ്ങുന്നത്. പഴയ വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ ചില പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ രൂപീകരണവാര ചടങ്ങ് അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വർഷം 24000 കോടിയാണ് ടോൾ പിരിച്ചത്. ഇക്കുറി അത് 34000 ടോളാക്കാനാണ് ശ്രമം. ഫലത്തിൽ ടോൾ പ്ലാസകൾ ഒഴിവാകുമെങ്കിലും ടോൾ പിരിക്കുന്നത് ഒഴിയില്ല എന്ന് വ്യക്തം.