പാലക്കാട്: ബിജെപി പ്രവര്‍ത്തകര്‍ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ‘ജയ് ശ്രീറാം’ ഫ്ലക്സ് ഉയര്‍ത്തിയതില്‍ വിവാദം ചൂടുപിടിക്കവെ നഗരസഭയ്ക്കു മുകളില്‍ ദേശീയപതാക ഉയര്‍ത്തി ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകര്‍ ഫ്ളക്സ് തൂക്കിയ അതേസ്ഥലത്തു തന്നെയാണ് ഡിവൈഎഫ്ഐ പതാക ഉയര്‍ത്തിയിരിക്കുന്നത്.
ഫ്ലക്സ് വിവാദത്തില്‍, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കോണ്‍ഗ്രസ് ആണ് ആദ്യം പരാതി നല്‍കിയത്. മത സ്പര്‍ദ്ധ വളര്‍ത്താനുള്ള ബിജെപിയുടെ നീക്കമാണെന്ന് കാണിച്ച് സിപിഎമ്മും പരാതി നല്കി. തുടര്‍ന്നാണ് ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭാ കസ്റ്റോഡിയന്‍ കൂടിയായ സെക്രട്ടറിയാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.
വോട്ടെണ്ണല്‍ ദിനമായ ബുധനാഴ്ചയായിരുന്നു സംഭവം. സ്ഥാനാര്‍ഥികള്‍ക്കും കൗണ്ടിംഗ് ഏജന്റുമാര്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന വോട്ടിംഗ് സെന്ററുള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഫ്ളക്സുമായി ബിജെപി പ്രവര്‍ത്തകരെത്തിയത്. രണ്ട് ഫ്ളക്സുകളിലൊന്നില്‍ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ്ശ്രീറാം എന്നെഴുതിയ ഫ്ളക്സാണ് തൂക്കിയത്.