തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലംഗ കുടുംബം വീട്ടിലെ കിടപ്പുമുറികളില്‍ മരിച്ച നിലയില്‍. ചിറയിന്‍കീഴ് കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപം മാതാപിതാക്കളും മക്കളുമടക്കം നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടവിള വിളയില്‍വീട്ടില്‍ സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖില്‍(17), ഹരിപ്രിയ(13) എന്നിവരെയാണു വീട്ടിലെ കിടപ്പുമുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തു നായയെ വിഷം നല്കിയ നിലയില്‍ അവശനിലയില്‍ കണ്ടെത്തി.
കടക്കെണിയിലാണെന്നും ജീവനൊടുക്കുകയാണെന്നുമുള്ള കത്തു പോലീസിനു ലഭിച്ചു. ഗള്‍ഫിലായിരുന്ന സുബി ഒന്നരവര്ഷങ്ങള്ക്കു മുന്‍പു ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു നാട്ടിലെത്തുകയായിരുന്നു.
അടുത്തിടെ കുറക്കടയില്‍ കട തുടങ്ങിയിരുന്നു.
കൂന്തള്ളൂര്‍ ഗവ.ഹയര്‍സെകന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അഖില്‍. ഹരിപ്രിയ ചിറയിന്‍കീഴ് പാലകുന്ന് ഗവണ്മെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
വ്യാഴാഴ്ച വൈകിട്ടാണു ദുരന്തം പുറംലോകമറിഞ്ഞത്. സന്ധ്യയ്ക്കു വെളിച്ചം കാണാത്താതിനെത്തുടര്ന്ന് വീട്ടിലന്വേഷിച്ചെത്തിയ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണു വിവരമറിയുന്നത്.