കാസര്‍കോട് ജില്ലയില്‍ 92 പേര്‍ക്ക് കോവിഡ്, 53 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 82 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23191 ആയി. 53 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 837 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 541 പേര് വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 244 ആയി.
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6073 പേര്
വീടുകളില്‍ 5712 പേരും സ്ഥാപനങ്ങളില്‍ 361 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6073 പേരാണ്. പുതിയതായി 318 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1064 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 306 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1165 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 60 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 53 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍-5
ബേഡഡുക്ക-1
ചെമ്മനാട്-4
ചെറുവത്തൂര്‍- 6
ഈസ്റ്റ് എളേരി- 2
കള്ളാര്‍- 6
കാഞ്ഞങ്ങാട്- 4
കാറഡുക്ക-1
കാസര്‍കോട്- 3
കയ്യൂര്‍ ചീമേനി- 8
കോടോം ബേളൂര്‍-6
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-1
മടിക്കൈ-1
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-11
നീലേശ്വരം- 4
പടന്ന- 1
പള്ളിക്കര-4
പനത്തടി-1
പിലിക്കോട്-6
പുല്ലൂര്‍ പെരിയ-2
പുത്തിഗെ-1
തൃക്കരിപ്പൂര്‍-6
ഉദുമ- 2
ഇതര ജില്ല
ആലപ്പടമ്പ-1
വ്യാഴാഴ്ച കോവിഡ് ഭേദമായവുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍-1
ബളാല്‍-3
ചെമ്മനാട്-1
ചെറുവത്തൂര്‍-2
കള്ളാര്‍-1
കാഞ്ഞങ്ങാട്- 4
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 2
കോടോം ബേളൂര്‍- 3
മധൂര്‍-1
മടിക്കൈ- 10
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം- 3
പനത്തടി- 1
പിലിക്കോട്- 2
തൃക്കരിപ്പൂര്‍- 3
ഉദുമ- 3
വെസ്റ്റ് എളേരി-9
ഇതര സംസ്ഥാനം
പുത്തൂര്‍-1