പാലക്കാട്: തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുമുന്നേ സമൂഹ മാധ്യമങ്ങളിലാകെ വൈറലായ ഒരു വീഡിയോയാണ് പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി തെങ്ങിലവളപ്പില്‍ ഹസീന ടീച്ചര്‍ക്ക് വോട്ട് ചോദിച്ചുള്ള പ്രചരണ ഗാനം. സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് ഗാനം റെക്കോര്‍ഡ് ചെയ്യുന്ന സ്റ്റുഡിയോയില്‍ നിന്നുള്ള വീഡിയോ, പാടുന്ന ആളുടെ തൊണ്ട പൊട്ടുന്ന ശബ്ദത്താലാണ് ശ്രദ്ധ നേടിയത്. വീഡിയോ വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തൊട്ടുപിന്നാലെ വിധി ദിനമായ ഇന്നലെ നിരവധി പേര് അന്വേഷിച്ചത് കപ്പൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനെക്കുറിച്ച് തന്നെയാണ്. പാട്ട് തൊണ്ട് പൊട്ടുമാറുച്ചത്തില്‍ പാടിയ ആ സഹോദരന് സന്തോഷിക്കാന്‍ വക നല്കുന്ന വാര്‍ത്ത തന്നെയാണ് കപ്പൂര്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്നത്. സി.പി.എം സിറ്റിങ് സീറ്റായ ഇവിടെ യു.ഡി.എഫിന് വേണ്ടി മല്‍സരിച്ച തെങ്ങിലവളപ്പില്‍ ഹസീന ടീച്ചര്‍ 546 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ഇവിടെ സി.പി.എമ്മിന് വേണ്ടി മല്‍സരിച്ച നസീമക്ക് 437 വോട്ട് മാത്രമേ കരസ്ഥമാക്കാന്‍ സാധിച്ചുള്ളൂ. ബി.ജെ.പിക്ക് വേണ്ടി മല്‍സരിച്ച സുബിത പി.എസ് 37 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതെ സമയം യു.ഡി.എഫ് സ്ഥാനാര്‍ഥി തെങ്ങിലവളപ്പില്‍ ഹസീന ടീച്ചര്‍ക്കെതിരെ അപരയായി മല്‍സരിച്ച ചുള്ളിവളപ്പില്‍ ഹസീനക്ക് 19 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. വനിതാ സംവരണ മണ്ഡലമാണ് പാലക്കാട് ജില്ലയിലെ കപ്പൂര്‍ പഞ്ചായത്ത്.