ഹൊസങ്കടി: ഹൊസങ്കടിയില്‍ ഇന്നലെ രാത്രി എസ്.ഡി.പി.ഐ-
ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.125൦ വാര്‍ഡില്‍ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ആദര്‍ശിന്റെ ആഹ്ലാദ പ്രകടനത്തിനിടെ നവാസിന്റെ വീടിന് നേരെ പടക്കംപൊട്ടിക്കുകയും ജനല്‍ ഗ്ലാസ് എറിഞ്ഞു തകര്ക്കുകയുമായിരുന്നുവത്തെ. ഇതിന് സമീപത്തായി മറ്റൊരു റോഡില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഹമീദിന്റെ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ചിലര്‍ നവാസിന്റെ വീട് അക്രമിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകരായ ഒരു സംഘം ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അതേസമയം ആഹ്ലാദ പ്രകടനത്തിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സ്ത്രീ അടക്കമുള്ളവരെ അക്രമിച്ചുവെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത്.
സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. അംഗഡിപ്പദവിലെ ബി.ജെ.പി പ്രവര്‍ത്തകരായ സുധാകരന് (33), സുകുമാരന്‍ (35), സരിത (19), എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ അംഗഡിപ്പദവിലെ അബൂബക്കര്‍ സിദ്ദീഖ് (40), സനാഫ് (22), യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് നവാസ് (25), ലീഗ് പ്രവര്ത്തകന് സാദിഖ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ വിവിധ ആസ്ധത്രികളില് പ്രവേശിപ്പിച്ചു.