കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ആഘാതത്തെതുടര്‍ന്ന് യു.ഡി.എഫിലും കോണ്‍ഗ്രസിലും വിഴുപ്പലക്കല്‍ തുടരുന്നു. നിലപാടുകളില്‍ കെ.പി.സി.സി നേതൃത്വത്തിന് തന്നെ ഐക്യമില്ലാത്തതും താഴേതട്ടില്‍ സംഘടന ചലിപ്പിക്കാനാകാത്തതും തോല്‍വിക്ക് കാരണമെയെന്ന് നേതാക്കള്‍ തുറന്നടിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ മേല്‍ചാര്‍ത്തി ഘടക കക്ഷികളും രംഗത്തെത്തി.
കോണ്‍ഗ്രസിന് കാര്യമായ ചികിത്സ വേണമെന്ന് കെ മുരളീധരനും നേതൃത്വപ്രശ്നമെന്ന് കെ. സുധാകരനും പറഞ്ഞതിന് പിന്നാലെയാണ് ഇന്ന് കൂടുതല്‍ നേതാക്കള്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണത്തില്‍ വ്യക്തതയുണ്ടായിരുന്നില്ലെന്നാണ് ടി. സിദ്ദീഖ് പറഞ്ഞത്.
യു.ഡി.എഫില്‍ നിന്ന് ന്യൂനപക്ഷം പലകാരണങ്ങളാല്‍ അകന്നുവെന്ന് പി.ജെ കുര്യന് തുറന്നടിച്ചു. കോണ്‍ഗ്രസിനെതിരെ വിമര്‍ശനമാണ് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉന്നയിച്ചത്. ഇപ്പോള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ ജീവന് പോയിട്ടാകും ചര്‍ച്ച ചെയ്യുകയെന്ന് മുനീര്‍ പറഞ്ഞു.