യുഡിഎഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥി ഷാഹിന സലീമിന്റെ അപ്രതീക്ഷിത തോല്‍വി യുഡിഎഫിനും കനത്ത തിരിച്ചടി
കാസര്‍കോട്:ഭരണം കിട്ടിയാൽ ജില്ലാ പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്ന മുൻ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഇടനീർ ഡിവിഷനിൽ നിന്നും പരാജയപ്പെട്ടു. ബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ചു ഭരണം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു യുഡിഎഫ് ശക്തയായ സ്ഥാനാർഥി എന്ന നിലയിൽ ഷാഹിന സലീമിന് ഇടനീർ ഡിവിഷൻ നൽകിയത്. ബിജെപിയുടെ ശൈലജ ഭട്ടാണ് ഇവിടെ വിജയിച്ചത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ആയി മികച്ച സേവനം നടത്തിയ ഷാഹിന സലീമിന്റെ പരാജയം ലീഗിനും യുഡിഎഫിനും കനത്ത തിരിച്ചടിയായി