കാഞ്ഞങ്ങാട്: മുൻ ചെയർപേഴ്സൺ എൽ. സുലൈഖയുടെ പരാജയത്തിനിടയിലും കാഞ്ഞങ്ങാട് നഗരസഭയിൽ ഐഎൻഎൽ മൂന്ന് സീറ്റ് നേടി വിജയത്തിളക്കത്തിൽ. കഴിഞ്ഞ തവണ രണ്ട് സീറ്റുകളുണ്ടായിരുന്ന ഐഎൻഎൽ ഇത്തവണ മൂന്ന് സീറ്റുകൾ നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി. കരുവളം വാർഡിൽ ഐെഎൻഎൽ മണ്ഡലം പ്രസിഡണ്ട് ബിൽടെക് അബ്ദുല്ല, ഞാണിക്കടവ് വാർഡിൽ നജ്മാ റാഫി, പട്ടാക്കാൽ വാർഡിൽ ഫൗസിയ ശരീഫ് എന്നിവരാണ് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഐഎൻഎൽ സ്ഥാനാർത്ഥികൾ. അതേസമയം കാഞ്ഞങ്ങാട് നഗരസഭയിൽ ഐഎൻഎൽ 3 സീറ്റുകൾ നേടിയതോടെ കോൺഗ്രസ്സിനേക്കാൾ നിർണ്ണായക ശക്തിയായി മാറി . കോൺഗ്രസ്സിന്വെറും 2 സീറ്റുകൾ മാത്രമാണ് കാഞ്ഞങ്ങാട് നഗരസഭയിൽ ലഭിച്ചത്.