കാസര്‍കോട് നഗരസഭകള്‍ക്ക് ഒരു മാറ്റവുമില്ല, കാഞ്ഞങ്ങാട്,നീലേശ്വരം എല്‍ ഡി എഫിന് വികസനം
തുണയായപ്പോള്‍ കാസര്‍കോട് യുഡിഎഫിന് തുണയായത് ബിജെപി പേടി. വമ്പന്‍ പരാജയമായി കോണ്‍ഗ്രസ്
കാഞ്ഞങ്ങാട്: ഉദ്യോഗങ്ങൾക്കും, ആശങ്കകൾക്കും വിരാമമിട്ട് കാഞ്ഞങ്ങാട്, നീലേശ്വരം നഗസഭകളിൽ ഇടതുമുന്നണിക്കും കാസർകോട് യൂ ഡി എഫിനും തുടർഭരണം. പതിവിൽ നിന്നും വിപിരിതമായി ഗ്രൂപ്പ് വഴക്കുകളൊന്നുമില്ലാതെ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നടത്തിയ മൽസരത്തിൽ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഫലമുണ്ടായില്ലെന്നത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭ ഇക്കുറി യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശക്തമായ ഇടതുതരംഗങ്ങൾ യുഡിഎഫിന്റെ അടിതെറ്റിയ ഫലമാണ് പുറത്തുവന്നത് . നീലേശ്വരം നഗരസഭയിലെ വികസന മുരടിപ്പ് ഉയർത്തിക്കാണിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെങ്കിലും ഇവയൊന്നും ഫലം കണ്ടില്ല. നീലേശ്വരം ചാത്തമത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും നടന്നില്ല. കാഞ്ഞങ്ങാട് നഗരസഭയിൽ ഐഎൻഎൽ 3 സീറ്റുകൾ നേടിയൊതൊടെ കോൺഗ്രസ്സിനേക്കാൾ നിർണ്ണായക ശക്തിയായി. കോൺഗ്രസ്സിന് 2 സീറ്റുകൾ മാത്രമാണ് കാഞ്ഞങ്ങാട് നഗരസഭയിൽ ലഭിച്ചത്.
കാഞ്ഞങ്ങാട് നഗരസഭയിൽ 4-ാം വാർഡിൽ കോൺഗ്രസ്സ് പിന്തുണയോടെ മൽസരിച്ച് സിപിഎം റിബൽ പരാജയപ്പെട്ടപ്പോൾ നീലേശ്വരം നഗരസഭയിൽ 3-ാം വാർഡിൽ മൽസരിച്ച കോൺഗ്രസ്സ് റിബൽ ഷീബ തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭയിൽ വിജയത്തുടർച്ചയുണ്ടാകേണ്ടത് എൽഡിഎഫിന്റെ അഭിമാനപ്രശ്നമായതിനാൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്.
എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായിരുന്ന കെ. വി. സുജാതടീച്ചറെ പരാജയപ്പെടുത്താൻ യുഡിഎഫ് – സിപിഎം റിബൽ സ്ഥാനാർത്ഥിയായ പി. ലീലയുമായി കൈകോർത്തെങ്കിലും അതിയാമ്പൂർ സിപിഎം സ്ഥാനാർത്ഥിയെ കൈവിട്ടില്ല. കാഞ്ഞങ്ങാട് നഗരസഭയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെയെല്ലാം സ്തംഭിപ്പിക്കുന്ന വിധത്തിലുള്ള യുഡിഎഫിന്റെ പ്രവർത്തനങ്ങൾ അവർക്ക് തന്നെ തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. അലാമിപ്പള്ളി ബസ്്സ്റ്റാന്റ് വികസനത്തെ തടസ്സപ്പെടുത്താൻ കോടതിയെ സമീപിച്ചതടക്കമുള്ള നടപടികൾ യുഡിഎഫിന് തിരിച്ചടിയായി. 42 അംഗ നഗരസഭാ കൗൺസിൽ 24 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ഭൂരിപക്ഷമുറപ്പിച്ചത്. എൽഡിഎഫിന് ലഭിച്ച 24 സീറ്റുകളിൽ ഒന്ന് എൽജെഡിക്കും ഒന്ന് സിപിഐക്കുമാണ് . മൂന്ന് സീറ്റുകളിൽ ഐഎൻഎൽ വിജയിച്ചു. ബാക്കിയുള്ള 19 സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചു. യുഡിഎഫിൽ 11 സീറ്റുകൾ ലീഗിനും, 2 സീറ്റുകൾ കോൺഗ്രസ്സിനും ലഭിച്ചു. 6 സീറ്റുകൾ നേടിയ ബിജെപി സ്ഥിതി മെച്ചപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭയിൽ ലീഗിനും ബിജെപിക്കും ഐഎൻഎല്ലിനും പിന്നിലാണ് കോൺഗ്രസ്സിന്റെ സ്ഥാനം.സഗരസഭ വൈസ് ചെയർപേഴ്സണായിരുന്ന ഐഎൻഎൽ സ്ഥാനാർത്ഥി എൽ. സുലൈഖയുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന മഹമൂദ് മുറിയനാവിയുടെയും പരാജയം ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി.
നീലേശ്വരത്ത് കോൺഗ്രസ്സ് നേതാവ് മാമുനി വിജയന്റെ പരാജയം കോൺഗ്രസ്സിന് തിരിച്ചടിയായി. കോൺഗ്രസ്സിൽ ശക്തമായ ഗ്രൂപ്പിസമുണ്ടായിരുന്ന നീലേശ്വരത്ത് തെരഞ്ഞെടുപ്പോടനുബന്ധിച്ച് ഗ്രൂപ്പിസം കുറഞ്ഞിരുന്നുവെങ്കിലും, മൂന്നാം വാർഡിലെ റിബൽ സ്ഥാനാർത്ഥിയുടെ വിജയം കോൺഗ്രസ്സിന് കനത്ത ക്ഷീണമാണുണ്ടാക്കിയത്. നീലേശ്വരത്ത് വികസന മുരടിപ്പ് ഉയർത്തിയാണ് യു ഡി എഫ് രംഗത്തുവന്നത് . പക്ഷെ ജനങ്ങൾ ഇത് ബോധ്യപ്പെടുത്താൻ യുഡിഎഫ് നേതൃത്വത്തിന് കഴിയാതെ പോയതാണ് നീലേശ്വരത്ത് എൽഡിഎഫ് വിജയിക്കാൻ കാരണമായത് . അതേസമയം ഭരണ പരാജയം ഉണ്ടായിട്ടും കാസർകോട് നഗരസഭ ഉജ്ജ്വല വിജയത്തോടെ യു ഡി എഫ് ഭരണം നിലനിർത്തി. ആകയുള്ള 38 സീറ്റുകളിൽ 21 സീറ്റുകൾ നേടിയാണ് യു ഡി എഫ് ഭരണം നിലനിർത്തിയത്. ഇവിടെ മുസ്ലിം ലീഗിന് നേരിടേണ്ടിവന്നത് വിമത സ്ഥാനാർഥികളെയും എൽ ഡി എഫ് സ്വതന്ത്രരുയുമായിരുന്നു,ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മത്സരമാണ് കാസർകോട് യൂ ഡി എഫ് കേന്ദ്രങ്ങളിൽ ഉണ്ടായത്. ബി ജെ പി ഭയം ഉയർത്തിക്കാട്ടിയാണ് ഇത്തവണയും നഗരസഭ യൂ ഡി എഫ് നിലനിർത്തിയത് . ബി ജെ പി 13 ൽ നിന്നും 14 സീറ്റുകളാണ് ഉയർത്തി. ലീഗ് വിമതന്മാർ രണ്ട് വാർഡുകളിലും സി പി എം ഒരു വാർഡിലും വിജയിച്ചു. കഴിഞ്ഞ തവണ വിമതർ കാരണം നഷ്ടപ്പെട്ടുപോയ രണ്ടു സീറ്റുകൾ മുസ്ലിം ലീഗ് പിടിച്ചെടുത്തു .
നീലേശ്വരം നഗസഭയില്‍
നീലേശ്വരം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ 20 ഇടങ്ങളില്‍ എല്‍ ഡി എഫും ഒമ്പത് ഇടങ്ങളില്‍ യു ഡി എഫും മൂന്നിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു.
(വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു )
ഇവര്‍ വിജയികള്‍
പടിഞ്ഞാറ്റംകൊഴുവല്‍ വെസ്റ്റില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ഭാര്‍ഗവി
പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി ബിന്ദു
കിഴക്കന്‍ കൊഴുവലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഷീബ ടി വി
പാലക്കാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഇ അശ്വതി
ചിറപ്പുറം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി മുഹമ്മദ് റാഫി
പട്ടേന വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ ജയശ്രീ ടീച്ചര്‍
സുവര്‍ണ്ണവല്ലി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ദാക്ഷായണി കുഞ്ഞിക്കണ്ണന്
പാലാത്തടം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീജ വി വി
പാലായി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി വി സതി
വള്ളിക്കുന്ന് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി പി ലത
ചാത്തമത്ത് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ലത പി പി
പൂവാലംകൈ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് എ
കുഞ്ഞിപുളിക്കാല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശാന്ത ടി വി
കാര്യങ്കോട് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ നാരായണന്
പേരോല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി രവീന്ദ്രന്
തട്ടാച്ചേരി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വത്സല പി
പള്ളിക്കര (ഒന്ന് ) വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കുഞ്ഞിരാമന് പി
പള്ളിക്കര (രണ്ട്) വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുഭാഷ് പി
കരുവാച്ചേരി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ശ്രീജ
കൊയാംപുറം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മോഹനന് കെ
ആനച്ചാല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷംസുദ്ദീന് അറിഞ്ചിറ
കോട്ടപ്പുറം വാര്‍ഡില്‍ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി റഫീഖ് കോട്ടപ്പുറം
കടിഞ്ഞിമൂല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിനയരാജ് എം കെ
പുറത്തേക്കൈ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഭരതന് എം
തൈക്കടപ്പുറം സൗത്ത് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ലത പി കെ
തൈക്കടപ്പുറം സെന്‍ട്രല്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബുബക്കര്‍ വി
തൈക്കടപ്പുറം നോര്‍ത്ത് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി വിനു നിലാവ്
തൈക്കടപ്പുറം സീ റോഡ് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദിഖ്
തൈക്കടപ്പുറം സ്റ്റോര്‍ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ വി ശശികുമാര്‍
കൊട്രച്ചാല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് എഫ് സ്ഥാനാര്‍ഥി വി ഗൗരി
കണിച്ചിറ വാര്‍ഡില്‍ എല്‍ ഡി എഫ് എഫ് സ്ഥാനാര്‍ഥി പ്രീത കെ
നീലേശ്വരം ടൗണ്‍ വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി ഇ ഷജീര്‍
കാഞ്ഞങ്ങാട് നഗരസഭ
കാഞ്ഞങ്ങാട് നഗരസഭയില്‍ മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 21 സീറ്റുകളില്‍ എല്‍ ഡി എഫും 13 സീറ്റുകളില്‍ യു ഡി എഫും അഞ്ച് സീറ്റുകളില്‍ എന്‍ ഡി എ യും നാല് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു
(വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു)
ബെല്ലാ കടപ്പുറം വെസ്റ്റ് വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി അസ്മ മാങ്കൂല്‍
ബെല്ലാ കടപ്പുറം ഈസ്റ്റ് വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി അനീസ ഹംസ
കാഞ്ഞങ്ങാട് ടൗണ്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശോഭന എം
അതിയാമ്പൂര് വാര്‍ഡില്‍ എല്‍ ഡി എഫ് എഫ് സ്ഥാനാര്‍ഥി കെ വി സുജാത
ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ഉസ്മ ഹെഗ്ഡെ
കാരട്ടുവയല് വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ അശോക് കുമാര്‍
നെല്ലിക്കാട്ട് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുജിത് കുമാര്‍ ടി വി
ജി എച്ച് എസ് ബെല്ലാ ഇസ്റ്റ് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ലത
എസി നഗര്‍ വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സൗദാമിനി ബി
അടമ്പില്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുശീല കെ വി
തോയമ്മല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി ജാനകികുട്ടി
ആറങ്ങാടി വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി ടി മുഹമ്മദ് കുഞ്ഞി
എന്‍ ജി ഒ ക്വട്ടേര്‍സ് വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എം ബാലരാജ്
മുന്‍സിപ്പല്‍ ഓഫീസ് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വന്ദന
ലക്ഷ്മി നഗര്‍ വാര്‍ഡില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വീണ പി കെ
കണിയംകുളം വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി സുമയ്യ ടി കെ
മാതോത്ത് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി വി രമേശന്
നിലാങ്കര വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മുഹമ്മദ് അലി പി
കാഞ്ഞങ്ങാട് സൗത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഭാവതി കെ
അരയികാര്‍ത്തിക വാര്‍ഡില്‍ എല്‍ ഡി എഫ്സ്ഥാനാര്‍ഥി കെ വി മായകുമാരി
ഭൂതാനം കോളനി വാര്‍ഡില്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പള്ളിക്കൈ രാധാകൃഷ്ണന്
ചേടി റോഡ്- ദിവ്യംപാറ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ വി രാജന്
ഉപ്പിലക്കൈ ഹൈസ്കൂള്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മോഹനന് പി വി
പുതുക്കൈ വാര്‍ഡില്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ രവീന്ദ്രന്
മധുരംകൈ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കെ വി സരസ്വതി
ഐങ്ങോത്ത് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിനീത് കൃഷ്ണന് എം
പടന്നക്കാട് വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി ഹസീന റസാഖ്
തീര്‍ഥങ്കര വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി വി വി ശോഭ
മരക്കാപ്പ് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി രവീന്ദ്രന്
ഒഴിഞ്ഞവളപ്പ് വാര്‍ഡില്‍ യുഡി എഫ് സ്ഥാനാര്‍ഥി ടി കെ ബനീഷ് രാജ്
കരുവളം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അബ്ദുള്ള ബില്‍ടക്
കുറുന്തൂര്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അനീശന്‍ കെഞാണിക്കടവ് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി നജിമ റാഫി
മൂവാലിക്കുണ്ട് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി ബാലകഷ്ണന്‍
പട്ടാക്കല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഫൗസിയ ശെരീഫ്
മുറിയനാവി വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ റഹ്മാന് സെവന്‍സ്റ്റാര്‍
കല്ലൂരാവി വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അഷ്റഫ് സി കെ
ആവിയില്‍ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി റസിയ എം വി
കുശാല്‍ നഗര്‍ സൗത്ത് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആയിഷ കെ
ഹോസ്ദുര്‍ഗ് കടപ്പുറം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സി എച്ച് സുബൈദ
കൊവ്വല്‍ വാര്‍ഡില്‍ എല്‍ ഡി എഫ്് സ്ഥാനാര്‍ഥി എച്ച് ശിവദത്ത്
ആവിക്കര വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ കെ ലക്ഷ്മി
മീനാപ്പീസ് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ കെ ജാഫര്‍
കാസര്‍കോട് നഗരസഭ
കാസര്‍കോട് നഗരസഭയിലെ 38 സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യൂ ഡി എഫിന് 21 സീറ്റുകള്‍ ലഭിച്ചു. എന്‍ ഡി എയ്ക്ക് 14 സീറ്റുകളും എല്‍ ഡി എഫിന് ഒരു സീറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് സീറ്റും ലഭിച്ചു.
(വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു)
ചേരങ്കൈ വെസ്റ്റ് വാര്‍ഡില്‍ മുസ്താഖ് ചേരങ്കൈ (യു ഡി എഫ്)
ചേരങ്കൈ ഈസ്റ്റ് വാര്‍ഡില്‍ അബ്ബാസ് ബീഗം (യുഡി എഫ്)
അടുക്കത്ത്ബയല്‍ വാര്‍ഡില്‍ ഷംസീദ ഫിറോസ് (യു ഡി എഫ്)
താളിപ്പടപ്പ് വാര്‍ഡില്‍ അശ്വനി (എന്‍ ഡി എ)
കറന്തക്കാട് വാര്‍ഡില്‍ ഹേമലത എ (എന്‍ ഡി എ)
ആനബാഗിലു വാര്‍ഡില്‍ പവിത്ര കെ ജി (എന്‍ ഡി എ)
നുള്ളിപ്പാടി വാര്‍ഡില്‍ വരപ്രസാദ് (എന്‍ ഡി എ)
നുള്ളിപ്പാടി നോര്‍ത്ത് വാര്‍ഡില്‍ ശാരദ (എന്‍ ഡി എ)
അണങ്കൂര്‍ വാര്‍ഡില്‍ പി രമേഷ് (എന്‍ ഡി എ)
വിദ്യാനഗര്‍ വാര്‍ഡില്‍ സവിത (എന്‍ ഡി എ)
ബദിര വാര്‍ഡില്‍ സമീറ അബ്ദുള്‍ റസാഖ് (യു ഡി എഫ്)
ചാല വാര്‍ഡില്‍ മമ്മു ചാല (യുഡിഎഫ്)
ചാലക്കുന്ന് വാര്‍ഡില്‍ അസ്മ മുഹമ്മദ് (യു ഡി എഫ്)
തുരുത്തി വാര്‍ഡില്‍ ബി എസ് സൈനുുദ്ദീന് (യു ഡി എഫ്)
കൊല്ലംപാടി വാര്‍ഡില്‍ മജീദ് കൊല്ലംപാടി (യു ഡി എഫ്)
പച്ചക്കാട് വാര്‍ഡില്‍ ഖാലിദ് പച്ചക്കാട് (യു ഡി എഫ്)
ചെന്നിക്കര വാര്‍ഡില്‍ ലളിത എം (എല്‍ ഡി എഫ്)
പുലിക്കുന്ന് വാര്‍ഡില്‍ വിമല ശ്രീധര്‍ (എന്‍ ഡി എ)
കൊറക്കോട് വാര്‍ഡില്‍ രജിത ഡി (എന്‍ ഡി എ)
മത്സ്യമാര്‍ക്കറ്റ് വാര്‍ഡില്‍ ഹസീന നൗഷാദ് (സ്വത)
ഹെണ്ണമൂല വാര്‍ഡില്‍ ഷക്കീന മൊയ്തീന് (സ്വത)
തെരുവത്ത് വാര്‍ഡില്‍ ആഫീല ബഷീര്‍ (യു ഡി എഫ്)
പള്ളിക്കാല്‍ വാര്‍ഡില്‍ സഫിയ മൊയ്ദീന് (യു ഡി എഫ്)
ഖാസിലൈന്‍ വാര്‍ഡില്‍ അഡ്വ. വി എം മുനീര്‍ (യു ഡി എഫ്)
തളങ്കര ബാങ്കോട് വാര്‍ഡില്‍ ഇക്ബാല്‍ ബാങ്കോട് (യു ഡി എഫ്)
തളങ്കര ജതീത്ത് റോഡ് വാര്‍ഡില്‍ സഹീര്‍ ആസിഫ് (യു ഡി എഫ്)
തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ സിദ്ദിക് ചക്കര ( യു ഡി എഫ്)
തളങ്കര കെ കെ പുറം വാര്‍ഡില്‍ റീത്ത ആര് (യു ഡി എഫ്)
തളങ്കര പടിഞ്ഞാര്‍ വാര്‍ഡില്‍ സുമയ്യ മൊയ്തീന് (യു ഡി എഫ്)
തളങ്കര ദീനാര്‍ നഗര്‍ വാര്‍ഡില്‍ സക്കറിയ എം (യു ഡി എഫ്)
തായലങ്ങാടി വാര്‍ഡില്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി (യു ഡി എഫ്)
താലൂക്ക് ഓഫീസ് വാര്‍ഡില്‍ ശ്രീലത എം (എന്‍ ഡി എ)
ബീരന്ത് ബയല് വാര്‍ഡില്‍ വീണകുമാരി കെ (എന്‍ ഡി എ)
നെല്ലിക്കുന്ന് വാര്‍ഡില്‍ അബ്ദുള്‍ റഹ്മാന് ചക്കര (യു ഡി എഫ്)
പള്ളം വാര്‍ഡില്‍ സീയാന ഹനീഫ് (യു ഡി എഫ്)
കടപ്പുറം സൗത്ത് വാര്‍ഡില്‍ രജനി കെ (എന്‍ ഡി എ)
കടപ്പുറം നോര്‍ത്ത് വാര്‍ഡില്‍ അജിത് കുമാരന് (എന്‍ ഡി എ)
ലൈറ്റ് ഹൗസ് വാര്‍ഡില്‍ ഉമ എം (എന്‍ ഡി എ)