കാസര്‍കോട് ജില്ല പഞ്ചായത്ത് എല്‍ ഡി എഫ് പിടിച്ചെടുത്തു , ഷാനവാസ് പാദുര്‍ നേടിയത് അട്ടിമറി വിജയം
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി ടി ഡി കബീറിനെയാണ് ഷാനവാസ് പാദൂര്‍ 138 വോട്ടിന്റെ ഭൂരിപക്ഷത്തിന് മലര്‍ത്തി അടിച്ചത്.
മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ രാജിവെച്ച് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ നിന്നും മത്സരിച്ച ഷാനവാസ് പാദൂര്‍ പിടിച്ചെടുത്തത്. എല്‍ ഡി എഫ് പിന്തുണയോടെയാണ് ഷാനവാസ് മത്സരിച്ചത്. ഇത് രണ്ടാം തവണയാണ് ഷാനവാസ് ജില്ലാ പഞ്ചായത്തംഗമാവുന്നത്. പിതാവ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തെ തുടര്‍ന്ന് ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷന് ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ച് വിജയിച്ചാണ് ഷാനവാസ് ജില്ലാ പഞ്ചായത്തംഗമായത്. കഴിഞ്ഞ ഭരണ സമിതിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.