കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജന്മനാടും തട്ടകവുമായ പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചെടുത്ത് ഇടതുപക്ഷം. 25 വര്‍ഷത്തിന് ശേഷമാണ് പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടപ്പെടുന്നത്. പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ എല്‍ ഡി എഫും ഏഴ് വാര്‍ഡുകളില്‍ യു ഡി എഫും മൂന്നെണ്ണത്തില്‍ എന്‍ ഡി എയും ജയിച്ചു.
പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് പഞ്ചായത്തില്‍ ഇതാദ്യമായി എല്‍ ഡി എഫ് ഭരണം പിടിച്ചിട്ടുണ്ട്.